Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driving Test Ground Ban

ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ​ക്ക് വി​ല​ക്ക്; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി​യി​ൽ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളു​മാ​യി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ. ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി സ​മ​യ​ത്ത് പ്രൊ​ഫ​ഷ​ണ​ലി​സം പാ​ലി​ക്ക​ണ​മെ​ന്നും വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും മാ​ന്യ​ത കൈ​വി​ട​രു​തെ​ന്നും പു​തി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ഴി​മ​തി​യും ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും പൂ​ർ​ണ​മാ​യി ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​ക്കെ​ത്തു​മ്പോ​ൾ കൈ​വ​ശ​മു​ള്ള പ​ണം എ​ത്ര​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ഇ​തി​നൊ​പ്പം ലൈ​സ​ൻ​സ് ടെ​സ്റ്റ് ന​ട​ക്കു​ന്ന ഗ്രൗ​ണ്ടു​ക​ളി​ലേ​ക്ക് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​റ​ത്തു​നി​ന്നു​ള്ള ആ​രെ​യും പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

അ​തി​നി​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ വൈ​കു​ന്നു​വെ​ന്ന വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്ന് മു​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ചി​ല തീ​രു​മാ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തി​രു​ത്തി​.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ദി​ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം നാ​ൽ​പ​തി​ൽ നി​ന്ന് അ​മ്പ​താ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്ക് ആ​ഴ്ച​യി​ൽ അ​ഞ്ച് പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നു​മാ​യി ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ ചു​മ​ത​ല​യും ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up